അറസ്റ്റിലായ ഷെഹിൻ | Screengrab: Mathrubhumi News
കൊല്ലം: ചടയമംഗലത്ത് വിവാഹ വാഗ്ദാനം നല്‍കി 13-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോൺ വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി.
ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested in chadayamangalam for raping minor girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..