പ്രതീകാത്മക ചിത്രം | Photo: AFP
കോട്ടയം: വിവാഹവാഗ്ദാനം നല്കി അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. എം.ജി. സര്‍വകലാശാലയുടെ മുന്പിലെ സമരപ്പന്തലില്‍ നിന്നായിരുന്നു അറസ്റ്റ്. ആലപ്പുഴ രാമങ്കരി സ്വദേശി റോബിന് ജോബി(27) നെയാണ് അടിമാലി പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ഇയാള്‍ ഭീം ആര്‍മി സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് പോലീസ് പറഞ്ഞു.
2019 ഏപ്രില്‍ 23-നായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. വിവാഹവാഗ്ദാനം നല്കി യുവതിയെ അടിമാലിയിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നും പിന്നീട് വാഗ്ദാനത്തില്‍നിന്നു പിന്മാറിയെന്നുമാണ് കേസ്.
ഇതോടെ യുവതി രാമങ്കരി പോലീസില്‍ പരാതി നല്കി. കഴിഞ്ഞ 28-നു രാമങ്കരി പോലീസ് അടിമാലി പോലീസിനു കേസ് കൈമാറി. ഇയാളെ രാമങ്കരി പോലീസിനു കൈമാറും.
Content Highlights: youth arrested for sexually exploiting teacher after promised to marry her
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..