ഫെഡറിക് ജയിംസ് | ഫോട്ടോ: മാതൃഭൂമി
കൊട്ടിയം(കൊല്ലം) : വിവാഹവാഗ്ദാനം നൽകി പതിനെട്ടുകാരിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽവെച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശ്ശേരി കെ.പി.തിയേറ്ററിന് എതിർവശം പുളിമൂട്ടിൽവീട്ടിൽ ഫെഡറിക് ജെയിംസ് (22) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി നാലു മാസത്തോളം പീഡിപ്പിച്ചശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇരവിപുരം സി.ഐ. വിനോദ്, എസ്.ഐ.മാരായ അനീഷ്, ബിനോദ്കുമാർ, ദീപു, അഭിജിത്ത്, ജി.എസ്.ഐ. സുനിൽ, എസ്.സി.പി.ഒ. സൈഫുദ്ദീൻ, ഡബ്ല്യു.സി.പി.ഒ. മഞ്ജു, സി.പി.ഒ.മാരായ മനാഫ്, ചിത്രൻ, സുമേഷ്ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights:youth arrested for kidnapping and raping girl in kottiyam kollam
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..