-
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാവിനെ അറസ്റ്റു ചെയ്തു. പുളിയറക്കോണത്തുനിന്ന് ഇപ്പോള്‍ മൂന്നാമ്മൂട് താമസിക്കുന്ന ജോയി (32)യാണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായത്.
16 വയസ്സുകാരനെയും 18 വയസ്സുള്ള സഹോദരിയെയുമാണ് ശനിയാഴ്ച വീട്ടില്‍നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. പ്രതിയായ ജോയിയെക്കുറിച്ചും പരാതിയില്‍ പറഞ്ഞിരുന്നതിനാല്‍ ആ വഴിക്കും പോലീസ് അന്വേഷിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഞായറാഴ്ച വൈകീട്ട് വലിയതുറയിലെ സ്റ്റേഹോമില്‍ നിന്നുമാണ് കുട്ടികളെയും ജോയിയെയും പോലീസ് കണ്ടെത്തിയത്.
ജോയി വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം അനിയനെയും കൂട്ടി കടന്നുകളയുകയായിരുന്നു. കുട്ടികളെ മാതാപിതാക്കളോടൊപ്പം പോലീസ് വിട്ടയച്ചു.
ജോയിയെ റിമാന്‍ഡു ചെയ്തു. തുടര്‍ന്ന് ഇയാളെ വര്‍ക്കലയിലെ കോവിഡ്-19 നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. പൈപ്പ് പണിക്കാരനായ ജോയി വിവാഹവാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ ചതിച്ചതായും നിയമപരമായും അല്ലാതെയും ഒന്നിലധികം വിവാഹങ്ങള്‍ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.
Content Highlights: youth arrested for kidnapping 18 year old girl and her brother in trivandrum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..