ദുബായില്‍നിന്ന് അവധിക്കെത്തിയ പ്രവാസി കുത്തേറ്റുമരിച്ചു; സംഭവം അടുത്തദിവസം മടങ്ങാനിരിക്കേ


biju
ചാവക്കാട്: മണത്തല ചാപ്പറമ്പിനു സമീപം അലങ്കാരപ്പക്ഷികളുടെ വില്‍പ്പന നടത്തിയിരുന്ന യുവാവ് കുത്തേറ്റു മരിച്ചു. മണത്തല നാഗയക്ഷിക്ഷേത്രത്തിനു സമീപം കൊപ്പര ചന്ദ്രന്റെ മകന്‍ ബിജു (35)വാണ് കുത്തേറ്റുമരിച്ചത്.

ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നു പറയുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ബിജുവിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഓഗസ്റ്റിലാണ് ദുബായില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയത്. അടുത്തദിവസം ഗള്‍ഫിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ബിജു ബി.ജെ.പി. അനുഭാവിയാണ്.

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് പറഞ്ഞു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന.

റിയയാണ് ബിജുവിന്റെ ഭാര്യ. അമ്മ: തങ്കമണി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented