പ്രതി ആശിഷ്, എഞ്ചിൻ മാറ്റി വിൽപന നടത്തിയ ബൈക്ക് | Photo: മാതൃഭൂമി
കൊല്ലം: യമഹ ആര്.എക്സ് 100 ബൈക്കില്‍ ബജാജിന്റെ എഞ്ചിന് ഘടിപ്പിച്ച് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍.മരുതമണ്‍പള്ളി, കാറ്റാടി ആശിഷ് വില്ലയില്‍ ആശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്. ആറുമാസംമുന്പ് ചാത്തന്നൂര്‍, ഇടനാട്, പുഷ്പവിലാസം വീട്ടില്‍ ജി.ചാക്കോയ്ക്ക് യമഹ ബൈക്ക് 73,000 രൂപയ്ക്കാണ് ആശിഷ് വിറ്റത്. ബൈക്കില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ചാക്കോയ്ക്ക് മനസ്സിലാകുന്നത്.
യമഹയുടെ ബൈക്കില്‍ ബജാജിന്റെ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് മനസ്സിലായതോടെ ബൈക്ക് തിരിച്ചെടുത്ത് പണം മടക്കിനല്കാന് ആവശ്യപ്പെട്ടെങ്കിലും ആശിഷ് വഴങ്ങിയില്ല. തുടര്‍ന്ന് ചാക്കോ ആര്.ടി.ഓഫീസില്‍ പരാതി നല്കി.ആര്.സി.ബുക്കിലെയും എന്‍ജിനിലെയും ഷാസിയിലെയും നമ്പരുകള്‍ ഒന്നാണെന്നും എന്നാല്‍, എന്ജിന് നമ്പര്‍ ലോക്കല്‍ പഞ്ചിങ്ങാണെന്നും അറിയിച്ചതിനെത്തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൂയപ്പള്ളി സി.ഐ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ കേസില്‍ പ്രതിയായി ചടയമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ആശിഷ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തിരുവനന്തപുരത്ത് റിസോര്‍ട്ടിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനായിരുന്നു പോക്സോ കേസ്.
Content Highlights: yamaha bike sold after fitting bajaj`s engine in it
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..