-
പാണ്ടിക്കാട്: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമൊത്ത് കിണറ്റിൽച്ചാടി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകൾ ആതിര (26) യാണ് തറവാട്ടുവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാവിലെ 8.30-നാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ആതിരയെ രക്ഷപ്പെടുത്തിയങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. കിണറ്റിൽ ധാരാളം വെള്ളം ഉണ്ടായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
പിന്നീട് മഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷാസേന, ട്രോമ കെയർ, പോലീസ് വൊളന്റിയർമാർ എന്നിവർ ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്േമാർട്ടം നടപടികൾക്കുശേഷം തിങ്കളാഴ്ച രാവിലെ എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. കരുവാരക്കുണ്ട് സ്വദേശി രാജേഷാണ് ആതിരയുടെ ഭർത്താവ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:womans suicide attempt with baby in pandikkad baby dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..