മദ്യപിച്ചെത്തി കലഹം പതിവ്; ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന് ഭാര്യയുടെ ആത്മഹത്യാശ്രമം


സുധാകരൻ, ലക്ഷ്മി

ഈറോഡ്: ഈറോഡ് രാസംപാളയത്ത് ഗൃഹനാഥനെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ഇയാളുടെ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. രാസംപാളയം മാരിയമ്മൻകോവിൽ വീഥിയിൽ സുധാകരനാണ് (40) കൊല്ലപ്പെട്ടത്. ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നശേഷം താൻ വിഷം കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി ഭാര്യ ലക്ഷ്മി (34) പോലീസിന് മൊഴി നൽകി.

സ്ഥിരമായി മദ്യപിച്ചുവരാറുള്ള സുധാകർ ലക്ഷ്മിയുമായി കലഹത്തിലേർപ്പെടുന്നത് പതിവാണ്. കഴിഞ്ഞദിവസം മദ്യപിച്ചെത്തി കലഹമുണ്ടാക്കിയശേഷം സുധാകർ ഉറങ്ങിക്കിടന്നപ്പോൾ ലക്ഷ്മി കരുതിവെച്ചിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരണമുറപ്പായശേഷം ലക്ഷ്മി വിഷം കഴിച്ചുവെങ്കിലും പൂട്ടിയിട്ട വീട്ടിൽനിന്ന് പുക വെളിയിൽ വരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കതകിൽ തട്ടി തുറക്കാത്തതിനാൽ അഗ്നിശമനസേനയിലും പോലീസിലും വിവരം അറിയിച്ചു. പോലീസ് കതക് ചവിട്ടിത്തുറന്നു നോക്കിയപ്പോൾ സുധാകർ മരിച്ചിരുന്നു. അവശനിലയിൽ കണ്ടെത്തിയ ലക്ഷ്മിയെ ഉടനെതന്നെ ഈറോഡ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുധാകറിന്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകി. അപകടനില തരണം ചെയ്ത ലക്ഷ്മി പോലീസിനോട് കുറ്റം സമ്മതിച്ചു. ആദ്യവിവാഹത്തിൽ ലക്ഷ്മിക്ക് പതിനൊന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.

Content Highlights:woman tries to suicide after killing husband in erode tamilnadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented