
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
പരവൂര്‍ : കലയ്ക്കോട്ട് തീവണ്ടിപ്പാളത്തില്‍ ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ നാട്ടുകാര്‍ പിന്തിരിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കലയ്ക്കോട് ആശുപത്രിക്കുസമീപമാണ് സംഭവം. മയ്യനാട് സ്വദേശിനിയാണ് യുവതി. ബസില്‍നിന്നിറങ്ങി റെയില്‍വേ ട്രാക്കിലേക്ക് യുവതി കരഞ്ഞുകൊണ്ട് പോകുന്നതുകണ്ട പ്രദേശവാസി യുവതിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
വിവാഹിതയായ യുവതി മറ്റൊരാളുമായി പ്രണയത്തിലാണ്. ഈ യുവാവുമായി തെറ്റിയതിനെത്തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയതെന്ന് യുവതി പറഞ്ഞു. യുവാവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ച് ഏറെനേരത്തിനുശേഷമാണ് പോലീസ് എത്തിയതെന്നു പരാതിയുണ്ട്. ഒരു പോലീസുകാരന് പ്രസിഡന്റിനോട് തട്ടിക്കയറിയതായും പറയുന്നു.
പോലീസ് യുവതിയെയും യുവാവിനെയും താക്കീതുചെയ്തുവിട്ടു. പോലീസുകാരനെതിരേ എ.സി.പി.ക്ക് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..