
അറസ്റ്റിലായ ബൈജു സുന്ദരാംഗൻ
ചാത്തന്നൂര്‍ : പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ 45 വയസ്സുകാരനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിളവീട്ടില് ബൈജു സുന്ദരാംഗന്‍ ആണ് അറസ്റ്റിലായത്. ഊറാംവിള സ്വദേശി അഞ്ജലി(26) ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് 2019 ഏപ്രിലില്‍ യുവതി വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യക്കുറുപ്പില്‍ ബൈജു സുന്ദരാംഗനാണ് തന്റെ മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞിരുന്നു. പെണ്‍കുട്ടി വിദേശത്തുനിന്ന് എത്തിയപ്പോള്‍ പ്രതിയായ ബൈജുവിനെതിരേ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്.
ഒളിവിലായിരുന്ന പ്രതി അബുദാബിയില്‍നിന്നുള്ള അവസാന ഫ്ളൈറ്റിലാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനില്‍ ആക്കി. ക്വാറന്റൈന് സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ സി.ഐ. ജസ്റ്റിന് ജോണിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: woman's suicide in chathannur kollam, police arrested the accused
Share this Article
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..