ന്യൂഡല്‍ഹി: തലയ്ക്ക് ഗുരുതരമായ പരിക്കേറ്റനിലയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയായ യുവതിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി ലോധി കോളനിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍സീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലീസുകാരന്‍ ഒളിവില്‍ പോയതായാണ് പോലീസ് നല്‍കുന്ന വിവരം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ലോധി കോളനിയിലെ ഫോര്‍ത്ത് അവന്യൂ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍സീറ്റിലാണ് മൃതദേഹം കണ്ടത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
രണ്ട് ദിവസത്തിനിടെ ഇത് മൂന്നാമത്തെ കൊലപാതകമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം രാവിലെ നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ ഒരു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മാസ്‌ക് നിര്‍മിക്കുന്ന 17 വയസ്സുകാരനെ കുത്തിക്കൊന്ന സംഭവവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച ലോധി കോളനിയില്‍ മറ്റൊരു യുവതിയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
Content Highlights: woman's body found in a car in delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..