കൊച്ചി: വിവാഹ വാഗ്ദാനം നല്കി രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോട്ടപ്പുറം പത്തായപുരയ്ക്കല്‍ പി കെ എം അഷ്റഫിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയില്‍ നിന്ന് പതിനൊന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും കണ്ണൂരിലും എറണാകുളത്തുമടക്കം വെച്ച് നിരവധി തവണ പീഡിപ്പിച്ചതായും ആരോപിക്കുന്നു.
പ്രമുഖ ഹോട്ടലിന്റെ ഉടമയെന്ന് പരിചയപ്പെടുത്തിയാണ് പി കെ എം അഷ്റഫ് യുവതിയുമായി സൗഹൃദത്തിലാകുന്നത്. യുവതിയുടെ വീടിന്റെ പണയത്തുക ലഭിക്കുന്നതിന് മധ്യസ്ഥനായി ഇടപെടുകയും തുടര്‍ന്ന് ഇവരുടെ കുടുംബവുമായി സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് രണ്ട് തവണയായി 11,40000 രൂപ ഇയാള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ തട്ടിയെടുക്കുകയായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്യുന്നതിനടക്കമുള്ള നടപടികള്‍ ചെയ്ത് യുവതിയെ വിശ്വസിപ്പിച്ചതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും ആരോപിക്കുന്നു.
പിന്നീട് ഇവരെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും യുവതിയുടെ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി കണ്ണൂരില്‍ പോയപ്പോള്‍ അവിടെ വെച്ചും തിരികെ എത്തി എറണാകുളത്തും വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. അതേസമയം യുവതിക്ക് പ്രതിയില്‍ നിന്നും പ്രതിയുടെ മകനില്‍ നിന്നും ഭീഷണി ഉള്ളതായും ആരോപിക്കുന്നു.
Content Highlights: woman raped by promising marriage in Ernakulam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..