പ്രതീകാത്മക ചിത്രം
മുംബൈ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 70-കാരനും സുഹൃത്തായ 50-കാരനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സംഭവം. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയരാക്കിയ പ്രതികൾ നാല് മാസം വളർച്ചയെത്തിയ ഭ്രൂണം കത്തിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു.
മുഖ്യപ്രതിയായ 70-കാരന്റെ കൃഷിയിടത്തിൽ പതിവായി വരാറുള്ള 19-കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യപ്രതിയായ 70-കാരനാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തായ 50-കാരനും ഇക്കഴിഞ്ഞ മാർച്ച് വരെ പലതവണ യുവതിയെ പീഡനത്തിനിരയാക്കി.
യുവതി ഗർഭിണിയായെന്ന് അറിഞ്ഞതോടെ പ്രതികൾ തന്നെ നിർബന്ധിച്ച് ഗർഭഛിദ്രവും നടത്തി. ചില മരുന്നുകൾ നൽകിയാണ് ഗർഭഛിദ്രം നടത്തിയത്. തുടർന്ന് നാല് മാസം വളർച്ചയെത്തിയ ഭ്രൂണം പ്രതികൾ കത്തിച്ചുകളയുകയായിരുന്നു. സംഭവത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പരാതി ലഭിച്ചതെന്നും പ്രതികൾക്കെതിരേ ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും സബ് ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Content Highlights:woman raped and forced to abortion in maharashtra two accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..