തേഞ്ഞിപ്പലം(മലപ്പുറം): ലോക്ഡൗണ്‍ ലംഘനം അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിയെന്നാരോപിച്ച് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം കെ. ഖദീജ, ഭര്‍ത്താവ് എം. സൈതലവി എന്നിവരെ ഒരുസംഘം വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. ഖദീജയുടെ വീടിന് സമീപത്തെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ മൂന്ന് യുവാക്കളുടെയും ഇവരുടെ സഹോദരിയുടെയും പേരിലാണ് കേസ്.
ലോക്ഡൗണ്‍ സമയത്ത് ക്വാര്‍ട്ടേഴ്സിന് സമീപത്തെ സ്ഥലത്ത് രാത്രിയിലുംമറ്റും കൂട്ടം കൂടിയിരിക്കുന്നതറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. പോലീസെത്തി സംഘത്തെ പല തവണ ഓടിച്ചതുമാണ്. ഇതിനുപിന്നില്‍ വാര്‍ഡ് അംഗത്തിന്റെ പരാതിയാണെന്ന വിരോധമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.
വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സൈതലവിക്ക് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. 'ഞങ്ങള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത് നീയും മെമ്പറുമല്ലേ' എന്ന് പറഞ്ഞ് അടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തിന് പിടിച്ച് നിലത്തേക്ക് അടിച്ച് വീഴ്ത്തുകയുമായിരുന്നു. മുറ്റത്തുണ്ടായിരുന്ന അരിവാളെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു.
ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ ഖദീജയേയും അക്രമിസംഘം മര്‍ദിച്ചു. ബഹളംകേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. തേഞ്ഞിപ്പലം പോലീസ് ഇരുവരുടെയും മൊഴിയെടുത്തു.
Content Highlights: woman panchayath member and husband attacked in chelembra malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..