പ്രതീകാത്മകചിത്രം | Mathrubhumi illustration
മുംബൈ: യുവതി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മ കൊല്ലപ്പെട്ടു. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10ന് ആണ് സംഭവം.
കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ (48) മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്.
പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്.
Content Highlights : Woman killed in Maharashtra as fight between two families over daughter’s WhatsApp status
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..