ബേബി സരോജ, ഭാസ്‌കർ
നാഗര്‍കോവില്‍: വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ ബന്ധുവിനെ പോലീസ് പിടികൂടി. നാഗര്‍കോവില്‍ ഹിന്ദു കോളേജിനു സമീപം കവിമണി നഗറില്‍ പരേതനായ റിട്ട. കോളേജ് അധ്യാപകന്‍ ചെല്ലയ്യയുടെ ഭാര്യ ബേബി സരോജ (70) ആണ് കൊല്ലപ്പെട്ടത്. ബന്ധുവും ചിറമഠം സ്വദേശിയുമായ ഭാസ്‌കര്‍ (46) ആണ് പോലീസിന്റെ പിടിയിലായത്.
സംഭവത്തിനുശേഷം സമീപത്തെ ആളില്ലാത്ത വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. നാല് മക്കളും മറ്റിടങ്ങളില്‍ താമസിക്കുന്നതിനാല്‍ ബേബി സരോജ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഞായറാഴ്ച രാത്രി ബേബി സരോജയുടെ നിലവിളി കേട്ട് അയല്‍ക്കാരെത്തി വീട് തുറക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. ബേബി സരോജ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.
എസ്.പി. ഭദ്രി നാരായണന്‍ ഉള്‍പ്പെടെ പോലീസ് എത്തി തെളിവെടുപ്പ് നടത്തുന്നതിനിടെ ആഭരണങ്ങള്‍ വീടിന്റെ ടെറസില്‍ കണ്ടെത്തി. ഇതിനിടെ സമീപത്തെ ആളില്ലാത്ത വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന ഭാസ്‌കര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ബൈക്ക് സമീപത്തുനിന്ന് കണ്ടെടുത്തു. ഇയാള്‍ പണം ചോദിച്ച് വീട്ടില്‍ എത്തിയതായും, നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ബേബി സരോജയെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..