Image: VK.com| Russian Social Media Website
മോസ്‌കോ: ഒരുവയസ്സുകാരിയായ മകളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ ആണ്‍സുഹൃത്ത് തല്ലിക്കൊന്നു. അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നത് രണ്ട് ദിവസം. റഷ്യയിലെ മോസ്‌കോയിലെ മൊസായ്‌സ്‌കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്‌ളാറ്റിലെ മുറിയില്‍ എകാതെറീന ടെല്‍ക്കിന(27) എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും മൊബൈലില്‍ സന്ദേശമയച്ചിട്ടും ടെല്‍ക്കിനയുടെ പ്രതികരണം ലഭ്യമാകാതിരുന്നതോടെ ബന്ധു ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്താണ് ഇവര്‍ അകത്തുകടന്നത്.
എന്നാല്‍ ടെല്‍ക്കിനയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മകള്‍ ഇവ കിടക്കുന്നതായിരുന്നു ബന്ധുവിനെ ഏറെ തളര്‍ത്തിയത്. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നു ഒരുവയസ്സുകാരി. സംഭവം കണ്ട ബന്ധു ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും ഇവയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അതേസമയം, ടെല്‍ക്കിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ 39 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ നിറയെ ചതവുകളും മുറിവുകളുമുണ്ടെന്നും ഇതാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ടെല്‍ക്കിനയും പ്രതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് കൂടുതല്‍ വിശദീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: woman killed by boyfriend in russia, toddler found hugging body of mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..