പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബി.ജെ.പി. നേതാവടക്കം നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബി.ജെ.പി. ജയ്ത്പുര്‍ മണ്ഡലം നേതാവ് വിജയ് ത്രിപാഠി, കൂട്ടാളികളായ രാജേഷ് ശുക്ല, മുന്ന സിങ്, മോനു മഹാരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അതിനിടെ, വിജയ് ത്രിപാഠിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കമല്‍ പ്രതാപ് സിങ് അറിയിച്ചു.
ഫെബ്രുവരി 18-നാണ് 19 വയസ്സുകാരിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് മദ്യം നല്‍കി ജയത്പുരിലെ ഫാംഹൗസിലെത്തിച്ചു. ഇവിടെവെച്ച് നാല് പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. രണ്ട് ദിവസം ബലാത്സംഗം തുടര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഫെബ്രുവരി 21-ന് യുവതിയെ ഇവര്‍ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ബലാത്സംഗത്തിനിരയായ യുവതി ബി.ജെ.പി. നേതാവിന്റെ പേരടക്കമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതിനും കൂട്ടബലാത്സംഗത്തിനും പോലീസ് കേസെടുത്തത്.
Content Highlights: woman kidnapped and gang raped in madhyapradesh case against bjp leader and three others
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..