-
ലഖ്നൗ: യുവതിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ 28-കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അടക്കം നാല് പേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.
ജൂലായ് 24-ന് കൗൺസിലിങ് സെന്ററിൽനിന്നാണ് യുവതിയെ ഭർത്താവ് കൂട്ടാളികളും തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ട് ദിവസം തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു
സർക്കാർ ആംബുലൻസ് സർവീസിലെ ജീവനക്കാരനായ യുവാവുമായി 2016-ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹശേഷം ഭർത്താവ് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നു. 2018-ൽ ഗർഭിണിയായിരിക്കെ മർദനമേറ്റ് ഗർഭം അലസിപ്പോയി. ഇതോടെ യുവതി ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനും ഹർജി ഫയൽ ചെയ്തു. ഈ കേസിന്റെ ഭാഗമായി ജൂലായ് 24-ന് കൗൺസിലിങ്ങിന് എത്തിയപ്പോഴാണ് യുവതിയെ ഭർത്താവ് കൂട്ടാളികളും തട്ടിക്കൊണ്ടുപോയത്.
ലഹരിമരുന്ന് കുത്തിവെച്ച് യുവതിയെ ബോധരഹിതയാക്കിയാണ് കൊണ്ടുപോയത്. രണ്ട് ദിവസം തടവിൽ പാർപ്പിച്ച് ഭർത്താവും മൂന്ന് കൂട്ടുകാരും നിരന്തരം ബലാത്സംഗം ചെയ്തു. ശേഷം ജൂലായ് 26-ന് ഷാഹി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കൂട്ടബലാത്സംഗ കുറ്റം ചുമത്താതെയാണ് പോലീസ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന് വിശദമായ പരാതി നൽകുമെന്നും യുവതി പറഞ്ഞു.
Content Highlights:woman kidnapped and gang raped by husband and his friends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..