സ്ത്രീ വെട്ടേറ്റു മരിച്ച സംഭവം: ഭർത്താവിനെ പ്രധാന പ്രതിയാക്കി കേസെടുത്തു


2 min read
Read later
Print
Share

കോളിങ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ മോഹനൻ മാരകായുധം ഉപയോഗിച്ച്‌ വെട്ടുകയും കുത്തുകയുമായിരുന്നു.

ചിത്രയ്ക്ക് വെട്ടേറ്റ സ്ഥലത്ത് ചോരപുരണ്ട ഇലയിൽ ഊരിവീണു കിടക്കുന്ന മോതിരം. വെട്ടേറ്റു മരിച്ച ചിത്ര (ഇൻസൈറ്റിൽ)

ചെറുതുരുത്തി: ചെറുതുരുത്തിയിൽ സ്ത്രീ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ പ്രധാന പ്രതിയാക്കി കേസെടുത്തു. ഭർത്താവ് മണ്ണാർക്കാട്, കുളക്കാട്‌, വെങ്കാരക്കുഴിയിൽ മോഹനനും ഒപ്പം കാറിൽ വന്നവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം മണ്ണേക്കാട്ട് വീട്ടിൽ പരേതനായ ശിവശങ്കരന്റെ മകൾ എം.എസ്. ചിത്രയെ (48)യാണ് ബുധനാഴ്ച രാത്രി പത്തുമണിക്ക് നാലംഗസംഘം വീട്ടിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. ചിത്ര പാലക്കാട് മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ടാണ്.

അക്രമം നടക്കുന്ന സമയത്ത്‌ ചിത്രയും അമ്മ ലക്ഷ്മിക്കുട്ടി അമ്മയും അമ്മായി ദേവകിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഘം കാർ വീടിനു മുന്നിൽ തിരിച്ചിട്ടശേഷം കോളിങ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ മകനുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കാൻ വന്നതാണെന്നാണ് പറഞ്ഞത്. തുടർന്ന്‌ മോഹനൻ മാരകായുധം ഉപയോഗിച്ച്‌ വെട്ടുകയും കുത്തുകയുമായിരുന്നു. തടയാൻ ചെന്ന ദേവകിയുടെ കൈയിലും മുറിവേറ്റു. വെട്ടേറ്റ്‌ ഓടിയ ചിത്ര വീടിനു സമീപം പുറത്ത്‌ വീണുകിടക്കുന്ന നിലയിലായിരുന്നു.

ശബ്ദം കേട്ട്‌ ആളുകൾ എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. അടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ ബാബുരാജും നാട്ടുകാരും ചേർന്ന്‌ ചിത്രയെ ആദ്യം ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭർത്താവുൾപ്പെടെയുള്ള പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായാണ് പോലീസ് പറയുന്നത്. മോഹനൻ സ്‌കൂൾ അധ്യാപകനായിരുന്നു. തുടർന്ന്‌ സർവീസിൽനിന്ന്‌ സ്വയം വിരമിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്ന്‌ ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഒറ്റപ്പാലം കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ട്.

മോഹനന്റെ ഒപ്പം വന്നവർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന്‌ സ്ഥിരീകരിച്ചശേഷം തുടർനടപടികളെടുക്കുമെന്ന് എ.സി.പി. വി.പി. സിനോജ്് പറഞ്ഞു. റിനി തോമസിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘവും യു. രാമദാസിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത്‌ പരിശോധന നടത്തി. ചേലക്കര സി.ഐ. ബാലകൃഷ്ണൻ, വടക്കാഞ്ചേരി സി.ഐ. മാധവൻകുട്ടി, ചെറുതുരുത്തി എസ്.ഐ. വി.പി. സിബീഷ് എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ചിത്രയുടെ മൂത്തമകൻ ഗൗതം ഹൗസ് സർജൻസി ചെയ്യുകയാണ്. രണ്ടാമത്തെ മകൻ യദുകൃഷ്ണൻ എൻട്രൻസ് വിദ്യാർഥിയാണ്.

Content Highlights: woman hacked to death in Thrissur, case against her husband as main accused

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


Sally Clark an innocent convicted of the murder of her two infant sons, life story mistrial UK
Premium

6 min

രണ്ട് മക്കളുടെ കൊലപാതകിയായി ശിക്ഷിക്കപ്പെട്ട അമ്മ; ഒരു വലിയ ചതിയുടെ പിന്നിലെ കഥ | Sins & Sorrow

Apr 13, 2023


kuttippuram woman death

1 min

അലര്‍ജിക്ക് കുത്തിവെപ്പ് എടുത്തു, ശ്വാസതടസ്സം; ബോധരഹിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരാതി

Nov 28, 2021


Most Commented