-
കൊടുങ്ങല്ലൂർ: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് പുത്തൻപള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആറടിയോളം ആഴമുള്ള വാട്ടർടാങ്കിൽ മുങ്ങികിടക്കുന്നനിലയിലാണ് കണ്ടത്. ഉടൻതന്നെ പുറത്തെടുത്ത് മെഡികെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബുധനാഴ്ച രാവിലെ പ്രജീഷിന്റെ വീട്ടിലെ ടൂറിസ്റ്റ് ടാക്സി എടുക്കാനെത്തിയ ഡ്രൈവറും ഭർതൃമാതാവുമാണ് യുവതിയെ വാട്ടർടാങ്കിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മൂന്നരവർഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബായിലാണ്. രണ്ടരവയസ്സുള്ള മകനുണ്ട്.
സോണിയയുടെ അച്ഛൻ നാട്ടിക ബീച്ച് വളവത്ത് ജയന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സംഭവത്തിൽ കേസെടുത്തു. കോവിഡ് പരിശോധനഫലം ലഭിച്ചശേഷം മൃതദേഹപരിശോധന നടത്തും.
Content Highlights:woman found dead in water tank in kodungalloor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..