മരിച്ച സൂര്യ | ഫോട്ടോ: മാതൃഭൂമി
മുളന്തുരുത്തി: എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യെയാണ് സുഹൃത്തായ അശോകിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകിന്റെയും വീട്ടുകാരുടെയും മൊഴി.
ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ ഇരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ച ശേഷം വീട്ടിലുള്ളവർ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി.
വിവരമറിഞ്ഞ് മറ്റുള്ളവർ എത്തിയപ്പോൾ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഫാനിൽ ഷാളുമുണ്ടായിരുന്നു. വാതിൽ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
നേരത്തെ പി.എസ്.സി. പരിശീലന കേന്ദ്രത്തിൽ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വർഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴി. ഡിസംബർ 15-ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
Content Highlights:woman found dead at friends home in amballur eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..