പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഗുരുഗ്രാം: ഒരുവര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരേ യുവതി പീഡന പരാതി നല്‍കിയ സംഭവത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹരിയാണ വനിതാ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രീതി ഭരദ്വാജ് ദലാല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
സാമൂഹിക പ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജാണ് യുവതിയുടെ പീഡന പരാതികളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയത്. വ്യാജ പീഡന പരാതികള്‍ നല്‍കി പുരുഷന്മാരില്‍നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരു യുവതി തന്നെ ഏഴ് പേര്‍ക്കെതിരേ പീഡന പരാതികള്‍ നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. വ്യത്യസ്ത ദിവസങ്ങളില്‍, ഗുരുഗ്രാമിലെ പല പോലീസ് സ്‌റ്റേഷനുകളിലാണ് യുവതി പരാതി നല്‍കിയിരുന്നത്. അടുത്തിടെ ഡി.എല്‍.എഫ് ഫേസ് 3 പോലീസ് സ്‌റ്റേഷനിലും യുവതിയുടെ പരാതിയില്‍ കേസെടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു എല്ലാ പരാതികളുടെയും ഉള്ളടക്കം.
യുവതി നല്‍കിയ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷവും യുവതി കൂടുതല്‍പേര്‍ക്കെതിരേ സമാനമായ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് യുവതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.
Content Highlights: woman filed seven different rape casea against seven persons in gurugram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..