പ്രതീകാത്മക ചിത്രം | PTI
ഭോപാല്‍: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21-കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.
ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇയാള്‍ ഗുണ ടൗണിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതിക്കാരിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു.
രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. പിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും ഭാര്യയെ പിന്തുണച്ചാല്‍ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും 22-കാരനും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, മരുമകളുടെ പരാതി വ്യാജമാണെന്നാണ് ഭര്‍തൃപിതാവ് പറയുന്നത്. കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നും ഭര്‍തൃപിതാവ് ആരോപിച്ചു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇതിനുശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: Woman filed rape complaint against father in law
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..