പിതാവിന് ഫോണ്‍കോള്‍, പിന്നാലെ ആറാംനിലയില്‍നിന്ന് ചാടി മോഡലിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം


Photo: Instagram/Iitchi.21

ജയ്പുർ: ഫാഷൻ മോഡലായ യുവതി ഹോട്ടലിന്റെ ആറാംനിലയിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുർ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകൾ ഗുൻഗുൻ ഉപാധ്യായയാണ് ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടൽ ലോർഡ്സ് ഇന്നിൽവെച്ചാണ് ഗുൻഗുൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉദയ്പുരിൽനിന്ന് ജോധ്പുരിൽ മടങ്ങിയെത്തിയ യുവതി ഹോട്ടലിലെത്തുകയായിരുന്നു. തുടർന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസിൽനിന്ന് താഴേക്ക് ചാടിയത്.

ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണിൽവിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താൻ ജീവനൊടുക്കാൻ പോവുകയാണെന്നാണ് പിതാവിനെ ഫോണിൽ വിളിച്ചുപറഞ്ഞത്. തന്നെ കാണുമ്പോൾ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

മകളുടെ ഫോൺ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പോലീസ് സംഘം ഹോട്ടലിൽ എത്തിയെങ്കിലും വൈകിപ്പോയിരുന്നു.

യുവതിയുടെ നെഞ്ചിനും കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവതിയുടെ മൊഴിയെടുക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. അപകടനില തരണംചെയ്ത ശേഷം യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights : Jodhpur model Suicide Attempt; Jumps from sixth floor of hotel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented