-
കൊട്ടിയം(കൊല്ലം): ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. ഇവരെ കടത്തിക്കൊണ്ടുപോയ പള്ളിമൺ സ്വദേശി ഷരീഫിനെ(38)യും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് മുബീന.
ഷരീഫിനും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ 19 മുതലാണ് ഇവരെ കാണാതായത്. സൗദി അറേബ്യയിൽനിന്നു വന്ന് കൊട്ടിയത്തെ ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞുവന്നിരുന്ന ഭർത്താവിന് ഭക്ഷണമെത്തിച്ചശേഷമാണ് മുബീന കാമുകനൊപ്പം പോയത്.
ഭാര്യ തിരികെ വീട്ടിലെത്തിയില്ലെന്നറിഞ്ഞ് ക്വാറന്റീനിലായിരുന്ന ഭർത്താവ് നൽകിയ പരാതിയിന്മേൽ കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. യുവാവിന്റെ ഭാര്യയും സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്ന് കണ്ണനല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി 2015-ൽ ആവിഷ്കരിച്ച ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇരുവരുടെയും പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ. യു.പി.വിപിൻകുമാർ പറഞ്ഞു.
ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ എസ്.എച്ച്.ഒ. യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുരേന്ദ്രൻ, എ.എസ്.ഐ. ജോസ് ടി.ബെൻ, സി.പി.ഒ. സൂര്യപ്രഭ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.
Content Highlights:woman eloped with lover in kottiyam kollam arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..