സൻജിത്, ഐശ്വര്യ
ഇരവിപുരം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുകടന്ന യുവതിയെയും സഹോദരീഭർത്താവിനെയും മധുരയിൽനിന്ന് പോലീസ് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിനു പിറകിൽ കെ.ബി.നഗർ-66, ലക്ഷ്മിനിവാസിൽ ഐശ്വര്യ (28), ഇവരുടെ സഹോദരീഭർത്താവ് ചാല യു.എൻ.ആർ.എ.-56 എ, രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന സൻജിത് (36) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ചു കടന്നതിനാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നൽകി. തുടർന്ന് വെസ്റ്റ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ടിക്കറ്റ് ബുക്ക് ചെയ്ത് മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു.
റെയിൽവേ പോലീസിൽനിന്നു ലഭിച്ച ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ശേഷം കൊല്ലം എ.സി.പി. ടി.ബി.വിജയന്റെ നിർദേശപ്രകാരം വെസ്റ്റ് പോലീസ് മധുരയിലെത്തി കൂട്ടിക്കൊണ്ടുവന്ന് ഇരവിപുരം പോലീസിനു കൈമാറുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഒ. ധർമജിത്ത്, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒ. രതീന്ദ്രകുമാർ, ഇരവിപുരം എസ്.ഐ. ദീപു, വെസ്റ്റ് എസ്.ഐ. ആശ തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights:woman elope with sisters husband in kollam both arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..