സ്മ്യൂളിലെ പാട്ടുകളിലൂടെ അടുപ്പത്തിലായി; പെണ്‍മക്കളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റില്‍


കലഞ്ഞൂര്‍ (പത്തനംതിട്ട): മൂന്നും ഏഴും വയസ്സുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ അറസ്റ്റുചെയ്തു. കാമുകനെയും കൂടല്‍ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെയാണ് ഇവര്‍ അടുപ്പത്തിലായത്. കൂടല്‍ നെല്ലിമുരുപ്പ് പറപ്പാട്ട് രശ്മി (30), കാമുകന്‍ തൃശ്ശൂര്‍ എരുമപ്പെട്ടി കടത്തോട് വിളക്കുതല വി.കെ.ബിജു (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്. രശ്മിയുടെ ഭര്‍ത്താവിന് കുവൈത്തില്‍ ജോലിയാണ്. സോഷ്യല്‍ മീഡിയയിലെ പരിചയവും മ്യൂസിക് ആപ്പായ സ്മ്യൂളിലൂടെ ഒരുമിച്ച് അവതരിപ്പിച്ച പാട്ടുകളുമാണ്, രശ്മിക്ക് ബിജുവുമായി അടുപ്പമുണ്ടാക്കിയത്.

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രശ്മിക്കും അതിന് പ്രേരിപ്പിച്ചതിന് ഇതേ ആക്ടിലെ 87-ാം വകുപ്പ് പ്രകാരം ബിജുവിനും എതിരേ കേസെടുത്തു. ജൂണ്‍ 20-നാണ് ബിജു കാറുമായെത്തി രശ്മിയെ കൂട്ടിക്കൊണ്ടുപോയത്. പത്തനംതിട്ടയില്‍ ലോഡ്ജിലും എറണാകുളത്ത് ബിജുവിന്റെ കൂട്ടുകാരന്റെ വീട്ടിലുമായാണ് ഇവര്‍ താമസിച്ചത്. കൂട്ടുകാരന്റെ വീട്ടില്‍, താന്‍ വിവാഹം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടിയാണിതെന്നും കോവിഡ് നിയന്ത്രണങ്ങള്‍കാരണം രജിസ്ട്രേഷന് താമസംവരുമെന്നും പറഞ്ഞാണ് താമസിച്ചത്.

Content Highlights: woman elope after abandoning children, arrested with her lover in pathanamthitta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented