അൻവർ സാദിഖ്, അബ്ദുൾ റസാഖ്
എടക്കര: ഭര്‍ത്തൃഗൃഹത്തില്‍ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃസഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. എടക്കര ഉണിച്ചന്തം അരീക്കുളങ്ങര അന്‍വര്‍സാദിഖ് (38), സഹോദരന് അബ്ദുള്‍റസാഖ് (40) എന്നിവരെയാണ് നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം അറസ്റ്റുചെയ്തത്.
അന്വര്സാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് ചപ്പത്തൊടിക സെലീന(36)യാണ് നവംബര്‍ ഒന്നിന് ഉണിച്ചന്തയിലെ വീട്ടില്‍ തീപ്പൊള്ളലേറ്റു മരിച്ചത്. മകളുടെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് പിതാവ് അലവി നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സെലീനയുടെ മരണത്തിന് രണ്ടുദിവസം മുന്‍പാണ് ഭര്‍ത്താവ് വിദേശത്തുനിന്നെത്തിയത്.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസികപീഡനത്തിന് യുവതി ഇരയായതായി പോലീസ് പറഞ്ഞു. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുള്‍ ഇവരുടെപേരില്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ്ചെയ്തു.
ഇന്‍സ്പെക്ടര്‍ മഞ്ജിത്ലാല്‍, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം. അസൈനാര്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫ് അലി, ടി. നിബിന് ദാസ്, ജിയോ ജേക്കബ്, എ.എസ്.ഐ. രതീഷ, പോലീസുകാരായ ശശി, സലീന, ഫാസില്‍ കുരിക്കള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..