-
കട്ടപ്പന: കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ ജനിച്ച ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിൽ പരിക്കുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
അവിവാഹിതയായ യുവതി നഗരത്തിലെ വനിതാ ഹോസ്റ്റലിൽ വെള്ളിയാഴ്ചയാണ് കുഞ്ഞിന് ജന്മം നൽകുന്നത്. ബാങ്ക് ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പം താമസിക്കുന്നവർപോലും അറിഞ്ഞിരുന്നില്ല. ഹോസ്റ്റലിലുള്ള മറ്റുള്ളവർ കാണുമ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പോലീസിൽ മൊഴി നൽകി. ദുരൂഹത തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. നെടുങ്കണ്ടം സർക്കാർ ആശുപത്രിയിലായിരുന്ന യുവതിയുടെ നില വഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:woman delivers baby in hostel in kattappana police confirms babys death was murder
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..