സ്നേഹ
ചെന്നൈ: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശി സ്നേഹ (19)ആണ് തൂങ്ങി മരിച്ചത്. ഭര്‍ത്താവ് പ്രമോദി (25)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
എട്ടുമാസംമുമ്പാണ് സ്നേഹയും പ്രമോദും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും കൈമാറിയിരുന്നതായി പറയുന്നു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ പ്രമോദ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് സ്നേഹയെ നിരന്തരം പീഡിപ്പിച്ചു. ഇതു സഹിക്കാന്പറ്റാതായപ്പോള് രണ്ടാഴ്ചമുമ്പ് പ്രമോദിന്റെ താംബരത്തെ വീട്ടില്‍നിന്ന് സ്നേഹ സ്വന്തംവീടായ സേലയൂരിലേക്ക് പോയി.
കഴിഞ്ഞ ദിവസം രാത്രി പ്രമോദ് ഫോണിലൂടെ വിളിച്ച് കുറെനേരം സ്നേഹയുമായി സംസാരിച്ചിരുന്നു. അതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച സ്നേഹ തിങ്കളാഴ്ച രാവിലെയായിട്ടും വാതില്‍തുറന്നില്ല. സംശയംതോന്നിയ മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ സ്നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്നേഹയുടെ അച്ഛന് രവിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുകയാണ്. ആര്.ഡി.ഒ അന്വേഷണത്തിനുശേഷം നടപടികള്‍ സ്വികരിക്കുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide in chennai husband in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..