മൈസൂരു: ലോക്ഡൗണിനിടെ മൈസൂരുവിനടുത്ത് പെരിയപട്ടണത്തിലെ ഒരു വീട്ടില്‍ ദാരുണസംഭവം. മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി.
സ്ത്രീധനപീഡനമാണ് സംഭവത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണ ഹെമ്മിഗെ സ്വദേശി സയ്യിദ് സദ്ദാമിന്റെ ഭാര്യ സീമ ബാനുവും(24) മകളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.
സദ്ദാമും സീമ ബാനുവും തമ്മില്‍ രാവിലെ ഒരു സ്വര്‍ണാഭരണത്തെച്ചൊല്ലി വഴക്കുണ്ടായതായി പറയുന്നു. തുടര്‍ന്ന് സദ്ദാമും മാതാപിതാക്കളും കൃഷിയിടത്തേക്കുപോയി. ഇതിനിടെയാണ് സീമ ബാനു കടുംകൈക്ക് തുനിഞ്ഞതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ കഴുത്തറുത്തുകൊന്നശേഷം യുവതി ജീവനൊടുക്കുകയായിരുന്നെന്ന് പെരിയപട്ടണ എസ്.ഐ. ഗണേഷ് പറഞ്ഞു. യുവതിക്കേറ്റ പീഡനമാണ് കടുംകൈയിലേക്കു നയിച്ചതെന്നും അറിയിച്ചു.
സ്ത്രീധനപീഡനമാണ് സംഭവത്തിനുപിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി. ഇതേത്തുടര്‍ന്നാണ് സയ്യിദ് സദ്ദാമിനെയും സദ്ദാമിന്റെ മാതാവ് ഹസീനയെയും അറസ്റ്റു ചെയ്തത്.
Content Highlights: woman commits suicide after killing her daughter in mysuru
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..