അദിതി, കൽക്കി
ആലപ്പുഴ: ചെങ്ങന്നൂരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യ അദിതി(24) മകന്‍ കല്‍ക്കി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെങ്ങന്നൂര്‍ ആലയിലെ സ്വന്തം വീട്ടിലാണ് അദിതിയെയും കുഞ്ഞിനെയും വിഷംഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നല്‍കിയ ശേഷം അദിതിയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
രണ്ട് മാസം മുമ്പാണ് അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാകാം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide after killing five month old son in alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..