പൂജ | Photo Courtesy: News18
മുംബൈ: അധികനേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കോലാപുര്‍ ബഡ്ഗാവ് സ്വദേശി പൂജ സുരേഷാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച പൂജ, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
അധികനേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതിനെ തുടര്‍ന്നാണ് യുവതി വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏറെ വൈകിയാണ് പൂജ എഴുന്നേറ്റത്. ഇതിനാണ് മുത്തശ്ശി യുവതിയെ വഴക്കുപറഞ്ഞത്. ഇതില്‍ ദേഷ്യപ്പെട്ട പൂജ പിന്നാലെ വിഷം കഴിക്കുകയായിരുന്നു. അല്പസമയത്തിന് ശേഷം അവശനിലയിലായ യുവതിയെ പിന്നീട് ബന്ധുക്കളാണ് കോലാപൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ മരണത്തില്‍ കേസെടുത്തതായും മറ്റുനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, നിസാരകാര്യത്തിന് യുവതി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരെന്നും അവര്‍ക്ക് ഇതുവരെ ഒന്നും വിശ്വസിക്കാനായിട്ടില്ലെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide after her grandmother insult her for over sleeping


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..