വിവാഹം കഴിഞ്ഞ് 22 ദിവസം,ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍;പിടിയിലാകുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി


ഭുവനേശ്വരി

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചു.

തമിഴ്‌നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം. വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പോലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman commits suicide after giving quotation to kill her husband in cumbum theni tamilnadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented