ആതിര
അഞ്ചൽ : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28)യാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.
പോലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
ഇരുവരും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.
Content Highlights:woman burnt to death in anchal kollam herlive inpartner under police scanner
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..