Screengrab: Mathrubhumi News
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരന് സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കല്‍ കോളേജില്‍ എത്തിയത്. അമ്മയെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തി. ഇവിടെവെച്ചാണ് സുരക്ഷാജീവനക്കാരന് കൂടുതല്‍പേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്. പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരന് സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു.
കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്. സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
സ്ത്രീയെ മര്‍ദിച്ച വിവരമറിഞ്ഞ് ഒട്ടേറെപേരാണ് മെഡിക്കല്‍കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. സുരക്ഷാജീവനക്കാര്‍ മോശമായി പെരുമാറുന്നത് പതിവാണെന്നും സുരക്ഷാജീവനക്കാര്‍ക്കെതിരേ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Content Highlights: woman beaten up by security in kozhikode medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..