Image: facebook.com|theusatodaypost
വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ (കോവിഡ്-19) കാരണം കുട്ടികളും ഭര്‍ത്താവും വീട്ടില്‍തന്നെ ഇരിക്കുന്നതില്‍ പ്രകോപിതയായി വീട്ടമ്മയുടെ പരാക്രമം. യുഎസിലെ യൂട്ടായിലാണ് ജെസീക്ക കാംബ്രേ എന്ന 36 വയസ്സുകാരി മദ്യലഹരിയില്‍ ഭര്‍ത്താവിനെയും കുട്ടികളെയും മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് 19 കാരണം മേഖലയിലെ സ്‌കൂളുകള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെസീക്കയുടെ 12 വയസ്സുള്ള രണ്ട് മക്കളും ഒമ്പതു വയസ്സുള്ള മൂന്നാമത്തെ മകനും വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ജെസീക്കയുടെ ഭര്‍ത്താവും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് ജെസീക്ക മദ്യലഹരിയില്‍ ഭര്‍ത്താവിനെയും കുട്ടികളെയും മര്‍ദിച്ചത്.
കുട്ടികളുടെ സ്‌കൂള്‍ അടച്ചതില്‍ ജെസീക്ക രോഷാകുലയായിരുന്നുവെന്നും ഇതാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഭര്‍ത്താവും കുട്ടികളും ഒരുമിച്ചിരിക്കുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ജെസീക്ക ആദ്യം ഇവരെ അസഭ്യം പറയുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു കുട്ടിയെ കാല് കൊണ്ട് ചവിട്ടുകയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ഞെരിക്കുകയും ചെയ്തു. തടയാനെത്തിയ ഭര്‍ത്താവിനെയും ഇവര്‍ മര്‍ദിച്ചു. തുടര്‍ന്ന് കുട്ടികള്‍ പോലീസിനെ വിളിക്കുകയും യുവതിയെ പിടികൂടുകയുമായിരുന്നു.
ഗാര്‍ഹിക പീഡനത്തിന് 2007-ലും 2011-ലും ജെസീക്കയ്‌ക്കെതിരേ കേസെടുത്തിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ മര്‍ദിച്ചെന്ന പരാതിയിലായിരുന്നു ഈ രണ്ട് കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: woman attacked her children and husband because she was furious over corona school closure
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..