പ്രതീകാത്മക ചിത്രം | മാതൃഭൂമി
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ ആനന്ദിൽനിന്ന് 17-കാരനെ കാണാതായ കേസിലാണ് 23-കാരിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 17-കാരനെ യുവതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും അതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
മെയ് 25-ാം തീയതിയാണ് ആനന്ദിൽനിന്ന് 17-കാരനെ കാണാതായത്. രക്ഷിതാക്കളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് മെയ് 27-ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കാണാതായി 14 ദിവസങ്ങൾക്ക് ശേഷം കുട്ടിയെ സൂറത്തിൽനിന്ന് പോലീസ് കണ്ടെത്തിയത്. യുവതി തട്ടിക്കൊണ്ടുപോയി സൂറത്തിൽ തടവിൽ പാർപ്പിച്ചിരുന്ന കുട്ടിയെ പോലീസ് മോചിപ്പിക്കുകയായിരുന്നു. പ്രതിയായ യുവതിയെയും ഇവിടെനിന്ന് പിടികൂടി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലൈംഗികപീഡനം നടന്നതായി കണ്ടെത്തിയത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇവർ 17-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്നാണ് യുവതിക്കെതിരേ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തത്.
Content Highlights:woman arrested in pocso case for abducting and sexually assaulting minor boy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..