കട്ടപ്പനയിലെ ഹോസ്റ്റലില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍


-

കട്ടപ്പന: കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ നവജാതശിശുവിനെ കൊന്നെന്ന കേസിൽ പെറ്റമ്മ അറസ്റ്റിൽ. മൂലമറ്റം വടക്കേടത്ത് അമലു ജോർജ് (26) ആണ് അറസ്റ്റിലായത്. അവിവാഹിതയായ യുവതി കട്ടപ്പനയിൽ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്.

ഹോസ്റ്റൽ അധികൃതരും അന്തേവാസികളും മുറിയിലെത്തുമ്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പോലീസിൽ മൊഴിയും നൽകി.

അസ്വാഭാവികത തോന്നിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ, കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും തലയിൽ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിവിട്ട യുവതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന സി.െഎ. വിശാൽ ജോൺസൺ, എസ്.െഎ. സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights:woman arrested in kattappana for killing new born baby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented