മദ്യപിച്ച് ഉപദ്രവം; ഭര്‍ത്താവിനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി യുവതി, അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Getty Images

ചെന്നൈ: മദ്യപിച്ച് പതിവായി ഉപദ്രവിച്ചിരുന്ന ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരത്തിനടുത്താണ് സംഭവം. കര്‍ഷകത്തൊഴിലാളിയായ മാടസാമിയുടെ (37) ഭാര്യ ഇന്ദിരയാണ് (32) പിടിയിലായത്. ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണ്.

മദ്യപിച്ചെത്തുന്ന മാടസാമി ഇന്ദിരയെ പതിവായി ഉപദ്രവിച്ചിരുന്നതായി പറയപ്പെടുന്നു. ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹവും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രിയും മാടസാമി ഭാര്യയെ ഉപദ്രവിച്ചു. വഴക്കിനുശേഷം ഭക്ഷണം കഴിക്കുമ്പോള്‍ വ്യത്യസ്തമണവും അസ്വാഭാവികതയും തോന്നിയ ഇയാള്‍ ഉടനെ അയല്‍ക്കാരെ വിളിച്ചുകൂട്ടി.

പരിശോധിച്ചപ്പോള്‍ ഇന്ദിര ഭക്ഷണത്തില്‍ കളനാശിനി കലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തി. ഇതിനിടെ മാടസാമി വീട്ടില്‍ കുഴഞ്ഞുവീണു. തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ ചികിത്സയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented