പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: പായസത്തില്‍ മയക്കുമരുന്ന് നല്‍കി 85-കാരിയുടെ സ്വര്‍ണമാല കവര്‍ന്ന സ്ത്രീ അറസ്റ്റില്‍. റോയപുരത്തുള്ള കനകമ്മാളിന്റെ അഞ്ചുപവന്റെ മാലകവര്‍ന്ന പത്മാവതിയാണ് പിടിയിലായത്.
തനിച്ച് താമസിക്കുന്ന കനകമ്മാളുമായി ക്ഷേത്രദര്‍ശനത്തിനിടെയാണ് പത്മാവതി പരിചയപ്പെട്ടത്. പിന്നീട് ഒന്നിച്ച് ക്ഷേത്രത്തില്‍ പോകുന്നത് പതിവാക്കി.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ വരാന്‍ കനകമ്മാളിനെ ക്ഷണിച്ച പത്മാവതി അവിടെ എത്തിയപ്പോള്‍ പായസംനല്‍കി. ഇത് കഴിച്ചതിനെ തുടര്‍ന്ന് മയങ്ങിവീണ കനകമ്മാളിന്റെ കഴുത്തില്‍ കിടന്നമാല കവര്‍ന്നതിനുശേഷം അവിടെനിന്ന് കടന്നുകളഞ്ഞു.
വീണുകിടന്ന കനകമ്മാളിനെ സമീപവാസികള്‍ പരിചരിച്ചു. പിന്നീട് ബോധം വന്നപ്പോഴാണ് മാല നഷ്ടമായത് അറിഞ്ഞത്.
ഇവരുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് പത്മാവതിയെ അറസ്റ്റുചെയ്തു. ഭര്‍ത്താവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന്‍ തന്റെ സ്വര്‍ണം മുഴുവന്‍ പണയംവെച്ചതിനാലാണ് മാല കവര്‍ന്നതെന്നാണ് പത്മാവതി പോലീസിനോട് പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..