ഷഹബാനത്ത്
തൃപ്പൂണിത്തുറ/പറവൂര്‍: എരൂരില്‍നിന്ന് വയോധികയുടെയും കോട്ടുവള്ളിയില്‍നിന്ന് കോളേജ് വിദ്യാര്‍ഥിനിയുടെയും മാല പൊട്ടിച്ചു കടന്ന യുവതി പിടിയില്‍. ആലങ്ങാട് പാനായിക്കുളം ആനോട്ടിപറമ്പില് ഷഹബാനത്ത് (24) ആണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായിരുന്നു ഈ രണ്ട് സംഭവങ്ങളും. സ്കൂട്ടറിലെത്തിയാണ് ഇവര്‍ രണ്ടിടത്തും കവര്‍ച്ച നടത്തിയത്.
ബുധനാഴ്ച രാവിലെ 9.30-ന് എരൂര്‍ മാത്തൂര്‍ ജങ്ഷനു സമീപം നടന്നു പോകുകയായിരുന്ന ഇടപ്പള്ളി അഞ്ചുമനയ്ക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ശകുന്തള (73) യുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്ത് രക്ഷപെട്ടത്. സംഭവം വഴിയാത്രക്കാരടക്കം കണ്ടിരുന്നു. തൃപ്പൂണിത്തുറ പോലീസ് സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോള്‍, കവര്‍ച്ചയ്ക്കു ശേഷം ലേബര്‍ ജങ്ഷന് വരെ സ്കൂട്ടറില്‍ യുവതി പോകുന്നതായി കണ്ടെത്തി. നാട്ടുകാരും ഇവരെ തിരിച്ചറിഞ്ഞു. സി.ഐ.അനീഷ്, എസ്.ഐ.അനില എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കോട്ടുവള്ളി പൊക്കത്ത് ക്ഷേത്രത്തിനു സമീപം െവച്ച് ഇവര്‍ അടുത്ത മാല പൊട്ടിക്കല്‍ നടത്തിയത്.
കൂട്ടുകാരിക്കൊപ്പം നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ജാക്കറ്റും ഹെല്‍മെറ്റും ധരിച്ചായിരുന്നു ഇവര്‍ സ്കൂട്ടറിലെത്തിയത്.
പറവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പഴങ്ങാട്ട് വെളിയില്‍ നിന്നുമാണ് എസ്.ഐ. പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി ഇവരെ തിരിച്ചറിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..