ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിട്ട് ഒന്നരമാസം; യുവതിയും മക്കളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍


നിത്യ,മഹതി,യാഥവ് കൃഷ്ണൻ

ഈറോഡ്: ഈറോഡ് ദിണ്ടലിൽ കോവിഡ് ബാധിച്ച് മരിച്ചയാളിന്റെ ഭാര്യയും രണ്ടുമക്കളും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ. ചെന്നൈ മാങ്ങാടിൽ താമസിച്ചിരുന്ന പരേതനായ ഭാസ്കറിന്റ ഭാര്യ നിത്യയും (37) മകൾ മഹതി (11), മകൻ യാഥവ് കൃഷ്ണൻ (6) എന്നിവരുമാണ് മരിച്ചത്. കോവിഡ് ബാധിച്ച ഭാസ്കർ കഴിഞ്ഞ മേയ് രണ്ടാംതീയതി മരിച്ചിരുന്നു.

ദിണ്ടലിൽ താമസിക്കുന്ന പാർഥസാരഥിയുടെ മകളാണ് നിത്യ. 15 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് മാനസികമായി തകർന്ന നിത്യയെയും മക്കളെയും പാർഥസാരഥി ദിണ്ടലിലുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുഭവന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഉച്ചയ്ക്ക് നിത്യയും മക്കളും ഉച്ചഭക്ഷണത്തിനുശേഷം മുറിയിൽക്കയറി കതകടച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ പുറത്തേക്കുവരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും മുറിയിൽ അവശനിലയിൽക്കണ്ടത്.

തുടർന്ന്, മൂവരെയും ഈറോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾക്ക് ചോറിൽ ഗുളിക കലർത്തിക്കൊടുത്ത് നിത്യയും കഴിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ പരിശോധനയ്ക്കായി ഈറോഡ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. താലുക്ക് പോലീസ് കേസെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented