-
ശാസ്താംകോട്ട: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ സുധീറിന്റെ ഭാര്യ നജ്മ(25)യാണ് മരിച്ചത്. ഒരാഴ്ചമുമ്പ് പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച കബർസ്ഥാനിൽനിന്ന് പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലായിരുന്ന നജ്മ ഞായറാഴ്ച രാവിലെ മരിച്ചു.
കഴിഞ്ഞ മുപ്പതിനായിരുന്നു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നജ്മ ആൺകുഞ്ഞിന് ജന്മം നൽകിയത്. യഥാസമയം ചികിത്സയും പരിചരണവും ലഭിക്കാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Content Highlights:woman and new born baby died in kollam after delivery
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..