പ്രതീകാത്മക ചിത്രം | മാതൃഭൂമി
ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കേസില്‍ ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം പോലീസ് കേസെടുത്തു. തുടര്‍ന്ന് കാമുകന്റെ വീട്ടില്‍നിന്ന് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതര മതസ്ഥനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിക്കു പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പറണ്ടോട് സ്വദേശിയായ കാമുകനൊപ്പം കണ്ടെത്തിയത്.
ആര്യനാട് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്‍.ആര്.ജോസ്, സബ് ഇന്‍സ്പെക്ടര്‍ ഡി.സജീവ്, മുരളീധരന് നായര്‍, എ.എസ്.ഐ. എസ്.ബിജു, സീനിയര്‍ സി.പി.ഒ. സജിത്, വനിതാ സീനിയര്‍ സി.പി.ഒ. പ്രമിത വി.ജി., സി.പി.ഒ.മാരായ അരുണ്‍, സജി എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.
Content Highlights: woman and lover arrested in aryanadu
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..