Screengrab: Youtube.com|Channel B
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കോഡാലിയില്‍ യുവതിയും മകളും പുഴയില്‍ ചാടി ജീവനൊടുക്കി. കോഡോലി സ്വദേശിയായ രേഷ്മ അമോല്‍ പര്‍ഗോങ്കര്‍(42) മകള്‍ റുദ(ഏഴ്) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് കണ്ടെടുത്തതായും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ കോഡോലി-ചികുര്‍ദെ പാലത്തില്‍നിന്നാണ് അമ്മയും മകളും പുഴയിലേക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രിയും ഇവര്‍ നദിതീരത്ത് എത്തിയിരുന്നു. എന്നാല്‍ ഒരാള്‍ ഇവരെ കാണുകയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയും കുട്ടിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയതെന്നും പോലീസ് പറഞ്ഞു.
അമ്മയും മകളും പുഴയില്‍ ചാടിയെന്ന വിവരമറിഞ്ഞ് ദുരന്തനിവാരണ സേന ഉള്‍പ്പെടെ തിരച്ചിലിന് എത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ രേഷ്മയുടെ മൃതദേഹം കണ്ടെത്തി. വൈകിട്ട് നാലുമണിയോടെ മകളുടെ മൃതദേഹവും കണ്ടെടുത്തു.
രേഷ്മയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് കോഡോലിയില്‍ അമ്മയോടൊപ്പമായിരുന്നു താമസം. 2019-ല്‍ അമ്മയും മരിച്ചു. ഇതിനുശേഷമാണ് റുദയെ ദത്തെടുത്തത്. എന്നാല്‍ മകള്‍ക്ക് ഓട്ടിസമാണെന്ന് കണ്ടെത്തിയതോടെ യുവതി ഏറെ വിഷമത്തിലായിരുന്നു. ഇതാകും ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അയല്‍ക്കാരുടെ സംശയം. അതേസമയം, ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman and daughter die by suicide by jumping in river in maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..