പ്രതീകാത്മക ചിത്രം | ANI
ന്യൂഡൽഹി: രോഗിയായ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി 27-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കാലുവേദനുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. തുടർന്ന് പരിശോധനയ്ക്കിടെ ഡോക്ടർ മോശമായ രീതിയിൽ പെരുമാറിയെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം.
ആദ്യം ചുമലുകളിൽ സ്പർശിച്ചെന്നും പിന്നീട് മോശമായരീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ യുവതി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു തുടർന്നാണ് ഇരുവരുംചേർന്ന് പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പോലീസിന്റെ പ്രതികരണം. അന്വേഷണം നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ(സെൻട്രൽ ഡിസ്ട്രിക്ട്) ശ്വേത ചൗഹാൻ പറഞ്ഞു.
Content Highlights:woman alleges she was molested by doctor at a hospital police registered case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..