-
ബെംഗളൂരു: ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭർത്താവ് ഭാര്യയുടെ മരണശേഷവും തിരികെയെത്തിയില്ല. ബെംഗളൂരു കുറുബറഹള്ളിയിലാണ് സംഭവം.
ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ടാക്സി ഡ്രൈവറായ ഭർത്താവ് ഫോണെടുത്തില്ല. തുടർന്ന് 28-കാരിയായ യുവതിയുടെ ശവസംസ്കാരം അധികൃതരും ബന്ധുക്കളും ചേർന്ന് നടത്തി.
വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്. അതേദിവസം വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു.
വിവരമറിയിക്കാൻ ബന്ധുക്കളും പോലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ശവസംസ്കാരം നടത്തി. രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.
Content Highlights:wife tested covid positive husband left from home and did not come back after her death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..