വിഷ്ണു
വിളപ്പില്‍ശാല: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്.
കേസിനെക്കുറിച്ച് പോലീസ് പറയുന്നത്- മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്.
2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാലയിലെ വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് യുവാവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇപ്പോള്‍ വിഷ്ണുവിനൊപ്പമാണ് യുവതി താമസിക്കുന്നത്. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പിടികൂടിയത്.
ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല സ്റ്റേഷന് എസ്.എച്ച്.ഒ. കെ.സുരേഷ്കുമാര്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..